E- Content
INTRODUCTION മലയാളത്തിലെ എഴുത്തുകാരിൽ പ്രമുഖനാണ് സക്കറിയ അദ്ദേഹത്തിന്റെ 'ഒരു ആഫ്രിക്കൻ യാത്ര 'എന്ന കൃതിയിൽ നിന്നുള്ള ഒരു ഭാഗമാണ് "വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം." ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം നേരിൽ കണ്ട അനുഭവമാണ് സക്കറിയ ഇതിൽ വിവരിക്കുന്നത്. പ്രകൃതിയിലെ നയനാനന്ദകരമായ കാഴ്ച നേരിൽ കാണുന്ന പ്രതീതി ജനിപ്പിക്കാൻ സക്കറിയ എന്ന എഴുത്തുകാരന് കഴിയുന്നു. ഈ നിഗൂഢ സൗന്ദര്യത്തിൻ്റെ പിന്നിലെ രഹസ്യം ആരേയും അതിശയിപ്പിക്കുന്നതാണ്. എത്ര തന്നെ കണ്ടാലും മതിവരാത്ത അപൂർവമായ ആ കാഴ്ച മനുഷ്യന്റെ അനുഭവ പരിസരത്തിന് എത്രയോ അകലെ പിടി തരാതെ നിൽക്കുന്നു എന്ന് സക്കറിയ പറയുന്നു. എത്ര നേരം അതിലേക്ക് നോക്കി നിന്നാലും മനസ്സ് മടുക്കുന്നില്ല, അതിൽ നിന്നു കണ്ണു പറിക്കാൻ അതൊട്ട് അനുവദിക്കുകയുമില്ലെന്ന് സക്കറിയ പറയുന്നുണ്ട് വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പേരു തന്നെ വെള്ളച്ചാട്ടത്തിൻ്റെ മനോഹാരിത ബോധ്യപ്പെടുത്തന്നതോടൊപ്പം അത് ആസ്വാദകനിൽ സൃഷ്ടിക്കുന്ന ഭയത്തേയും സൂചിപ്പിക്കുന്നു OBJECTIVES • സക്കറിയ എന്ന എഴുത്തുകാരനെക്കുറിച്ചു പഠിക്കുന്നു • സഞ്ചാരസാഹിത്യത്തെക...